Advertisment

കോപ്പ അമേരിക്ക: ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് മാരക്കാനയില്‍ കാണികളെ പ്രവേശിപ്പിച്ചേക്കും

New Update

publive-image

റിയോ ഡി ജനൈറോ: മാരക്കാനയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ഫൈനലിന് പരിമിതമായ തോതിൽ കാണികളെ പ്രവേശിപ്പിക്കും. 6,500 കാണികള്‍ക്കോ സ്‌റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കോ ആണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് അറിയിച്ചു.

എന്നാൽ മത്സരം കണാനെത്തുന്നവർ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന നിബന്ധനയുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ കൂട്ടായ്മയായ കോൺമിബോളിന്റെ ക്ഷണം ലഭിച്ചവർക്ക് മാത്രമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാനാകു. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5:30-നാണ് കോപ്പ അമേരിക്ക കിരീടപോരാട്ടം.

Advertisment