Advertisment

വാഹനങ്ങള്‍ കുത്തിത്തുറക്കുന്നത് പതിവായി; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഒടുവില്‍ 'കള്ളനെ' കണ്ടെത്തി; എന്നിട്ടും കസ്റ്റഡിയില്‍ എടുക്കാനായില്ല?

New Update

publive-image

Advertisment

പട്ടണത്തിലെ വാഹനങ്ങളില്‍ രാത്രികാലങ്ങളില്‍ കുത്തിത്തുറക്കുന്നത് പതിവായി. എത്ര അന്വേഷിച്ചിട്ടും കള്ളനെ കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് പതിവ് കള്ളനെ കണ്ടെത്താന്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇംഗ്ലണ്ടിലെ ന്യൂ ഹാംപ്ഷയറില്‍ പതിവായി വാഹനങ്ങള്‍ കുത്തിത്തുറക്കുന്നത് മനുഷ്യനല്ല ഒരു കറുത്ത കരടിയാണെന്ന് തിരിച്ചറിയുന്നത്. വാഹനങ്ങളുടെ ഡോര്‍ തുറക്കുന്ന കരടി, ഇതിനകത്തേക്ക് നുഴഞ്ഞ് കയറുന്നതായി വീഡിയോ തെളിവായി.

ഭക്ഷണത്തിനായാണ് കരടി വാഹനങ്ങള്‍ കുത്തിത്തുറന്നതെന്നാണ് പോലീസ് കരുതുന്നത്. ഈ പ്രവര്‍ത്തനത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ഇതോടെ കരടിയെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഭക്ഷണസാധനങ്ങള്‍ വാഹനങ്ങളില്‍ നിന്നും നീക്കം ചെയ്യാനാണ് പോലീസ് പ്രദേശവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വാഹന കള്ളന്‍ ആയുധങ്ങളില്ലാത്ത അപകടം കുറഞ്ഞ കരടിയാണെന്നത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി. അല്‍പ്പം ബഹളം വെച്ചാല്‍ തന്നെ കരടി ഒളിസങ്കേതത്തിലേക്ക് മുങ്ങുമെന്ന് അധികൃതര്‍ പറയുന്നു.

vehicle bear culprit
Advertisment