Advertisment

ഒടുവില്‍ കോറല്‍ പ്രിന്‍സസ് തീരമണഞ്ഞു, രണ്ട് മൃതദേഹങ്ങളുമായി...ഒപ്പം പന്ത്രണ്ടോളം കൊവിഡ് ബാധിതരും

New Update

publive-image

മിയാമി: രണ്ട് മൃതദേഹങ്ങളും പന്ത്രോണ്ടോളം കൊവിഡ് ബാധിതരുമായി 30 ദിവസത്തെ യാത്രകള്‍ക്കു ശേഷം ആഡംബര കപ്പലായ കോറല്‍ പ്രിന്‍സസ് മിയാമി തീരത്ത് നങ്കൂരമിട്ടു.

മാര്‍ച്ച് 5ന് ചിലിയില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചത്. മാര്‍ച്ച് 19ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറീസില്‍ യാത്ര അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് 19 മൂലം അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ അനുവദിക്കാതിരുന്നതോടെ കപ്പല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. മറ്റു പല രാജ്യങ്ങളിലെ തീരങ്ങളിലും കപ്പലിനെ അടുപ്പിക്കാന്‍ സമ്മതിച്ചില്ല. ഒടുവില്‍ ബാര്‍ബഡോസില്‍ നിന്ന് ഇന്ധനം നിറച്ച് യാത്ര തുടങ്ങിയ കോറല്‍ പ്രിന്‍സസ് ഏപ്രില്‍ നാലിന് മിയാമിയിലെത്തുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 1020 യാത്രക്കാരില്‍ ഏഴു പേര്‍ക്കും 878 ജീവനക്കാരില്‍ അഞ്ചു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

coral pricess
Advertisment