Advertisment

കോറി ആന്‍ഡേഴ്‌സണ്‍ ന്യൂസിലന്‍ഡ് ടീം വിട്ടു; ഇനി അമേരിക്കന്‍ ക്രിക്കറ്റില്‍

New Update

publive-image

Advertisment

വെല്ലിങ്ടണ്‍: ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം കോറി ആന്‍ഡേഴ്‌സണ്‍. അമേരിക്കയില്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) കളിക്കാനാണ് ആന്‍ഡേഴ്‌സണിന്റെ നീക്കം. മൂന്ന് വര്‍ഷത്തേക്ക് എംഎല്‍സി ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു താരം.

29-കാരനായ ആന്‍ഡേഴ്‌സണ്‍ 2018-ലാണ് അവസാനമായി ന്യൂസീലന്‍ഡിനായി കളിച്ചത്. 2012-ല്‍ ട്വന്റി 20-യിലൂടെയാണ് താരം കിവീസിനായി അരങ്ങേറ്റം കുറിച്ചത്. കിവീസിനായി 13 ടെസ്റ്റ് മത്സരങ്ങളും 49 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് ആന്‍ഡേഴ്‌സണ്‍. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു.

ആന്‍ഡേഴ്സണിന്റെ പ്രതിശ്രുത വധു അമേരിക്കക്കാരിയായ മേരി മാര്‍ഗരറ്റാണ്. ഇരുവരും അമേരിക്കയില്‍ താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അക്കാരണത്താലാണ് ന്യൂസീലന്‍ഡില്‍ നിന്ന് വിരമിച്ച് അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റാന്‍ കോറി ആന്‍ഡേഴ്സന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.

Advertisment