Advertisment

ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് പ​ട​രു​ന്നു: 60 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു: രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 893 ആ​യി

New Update

സീ​യൂ​ള്‍: ഭീ​തി​വി​ത​ച്ച്‌ ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ലേ​ക്ക് പ​ട​രു​ന്നു. പു​തു​താ​യി 60 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 893 ആ​യി. രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ച്‌ ഇ​തു​വ​രെ എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

കി​ഴ​ക്ക​ന്‍ കൊ​റി​യ​യി​ലെ ഡെ​യി​ഗു, ചെ​ങ്ഡോ ന​ഗ​ര​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത്. ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും ഡെ​യി​ഗു​വി​ലെ ഒ​രു മ​ത​സം​ഘ​ട​ന​യു​മാ​യും ചെ​ങ്ഡോ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​രാ​ണ്. ഇ​രു ന​ഗ​ര​ങ്ങ​ളെ​യും പ്ര​ത്യേ​ക പ​രി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് അ​തീ​വ​ജാ​ഗ്ര​ത​യും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഇ​റ്റ​ലി​യി​ല്‍ കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ര്‍​ന്നു ഉ​ത്ത​ര ഇ​റ്റ​ലി​യി​ല്‍ ക​ന​ത്ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഇ​റാ​ക്ക്, കു​വൈ​റ്റ്, ബ​ഹ​റി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

Advertisment