Advertisment

ഐ.ഐ.ടി മദ്രാസ് കാമ്പസിലെ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ലാബ്, ലൈബ്രറി തുടങ്ങി നിരവധി വകുപ്പുകള്‍ അടച്ചു

New Update

ചെന്നൈ : ഐ.ഐ.ടി മദ്രാസ് കാമ്പസിലെ 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധയെ തുടര്‍ന്ന് ലാബ്, ലൈബ്രറി തുടങ്ങി നിരവധി വകുപ്പുകള്‍ അടച്ചു.

Advertisment

publive-image

ഒമ്പത് ഹോസ്റ്റലുകളിലും ഒരു അതിഥി മന്ദിരത്തിലും തങ്ങിയവര്‍ക്കാണ് രോഗ ബാധ ഉണ്ടായതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 774 വിദ്യാര്‍ത്ഥികളില്‍ 66 പേര്‍ക്കും നാല് മെസ് ജീവനക്കാര്‍ക്കും ഒരു ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരനും ആണ് പോസിറ്റീവായത്.

ഐ.ഐ.ടി കണക്കനുസരിച്ച് ഹോസ്റ്റലുകളായ കൃഷ്ണയില്‍ 22 പേരും യമുനയില്‍ 20 പേരും അളകാനന്ദയില്‍ മൂന്ന് പേരും നര്‍മദയില്‍ മൂന്ന് പേരും താപ്തിയില്‍ മൂന്ന് പേരും ഗോദാവരിയില്‍ രണ്ട് പേരും തുങ്കയില്‍ നാല് പേരും സബര്‍മതിയില്‍ മൂന്ന് പേരും സരസ്വതിയില്‍ അഞ്ച് പേരും കൂടാതെ അതിഥി മന്ദിരത്തില്‍ ഒരാളും പോസിറ്റീവായി.

രോഗവ്യാപനം കണക്കിലെടുത്ത് മെസ് അടച്ചതായും ഭക്ഷണം വിദ്യാര്‍ത്ഥിയുടെ മുറിയിലേക്ക് എത്തിക്കുന്നതായും ഐ.ഐ.ടി. അധികൃതര്‍ വ്യക്തമാക്കി.

covid 19
Advertisment