Advertisment

കൊറോണ വ്യാപനം; എടത്വാ മേഖല കുടുംബ സമിതിയുടെ നേതൃത്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾക്കും മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കർമ്മ സേന രൂപികരണവും കിറ്റ് വിതരണവും നടന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:വാല്യം എഡ്യൂക്കേഷൻ ട്രസ്റ്റ് എടത്വാ മേഖല കുടുംബ സമിതിയുടെ നേതൃത്യത്തിൽ കൊറോണ വ്യാപന പ്രതിരോധ പ്രവർത്തങ്ങൾക്കും മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് കർമ്മ സേന രൂപികരണവും കിറ്റ് വിതരണവും നടന്നു.

Advertisment

publive-image

പ്രസിഡൻ്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിച്ചു.സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള കർമ്മ സേന രൂപികരണവും ശുചീകരണ കിറ്റ് വിതരണവും നിർവഹിച്ചു. എടത്വാ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് 11 പേർ വീതം ഉള്ള 3 കർമ്മ സേന സമിതി രൂപികരിച്ചു.

വി.ഇ.ടി കോർഡിനേറ്റർ സാമുവേൽ കെ.പീറ്റർ,ദീപുരാജ്, സുനി വിനോയി, മണിയമ്മ സോമൻ, രേണുക മധു,ഷീജ സജീവ് ,രാധാ ശൈലൻ എന്നിവർ പ്രസംഗിച്ചു.

corona case
Advertisment