Advertisment

ബീഫിൽ കോവിഡ്; കൊറോണപ്പേ‌ടിയിൽ ഇറക്കുമതി ചെയ്യുന്ന പാക്കേജ്‌ഡ് ഫുഡുകളുടെ പരിശോധന ശക്തമാക്കി ചൈന

New Update

ശീതീകരിച്ച ഭക്ഷണത്തിൽ നിന്ന് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ്, സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീൻ എന്നിവയിൽ കൊറോണ വൈറസുകളുടെ സന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ഇത്തരം ഭക്ഷ്യ വസ്തുക്കളിലെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ചൈന.

Advertisment

publive-image

ചൈനീസ് നഗരമായ വൂഹാനിൽ ആണ് ഇത്തരത്തിൽ ഒരു സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ബ്രസീലിൽ നിന്ന് ഇറക്കുമതി ചെ‌യ്ത ബീഫിൽ കൊറോണ വൈറസ് കണ്ടെത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ബ്രസീലിൽ നിന്ന് എത്തിച്ച ശീതീകരിച്ച ബോൺലെസ് ബീഫിന്റെ പാക്കുകളിൽ ആണ് കൊറോണ വൈറസിന്റെ മൂന്ന് പോസിറ്റീവ് സാമ്പിളുകൾ കണ്ടെത്തിയതെന്നാണ് വിവ‌രം. വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷന്റെ വെബ്‌സൈറ്റിൽ ആണ് ഇതു സംബന്ധിച്ച വി‌വരങ്ങൾ ഉൾ‌പ്പെടുത്തിയിട്ടുള്ളത്. ബ്രസീലിൽ നിന്ന് ഓഗസ്റ്റ് 7 ന് ചൈനയിലെ കിങ്ദാവോ തുറമുഖത്ത് എത്തി‌ച്ച ചരക്കുകൾ ഓഗസ്റ്റ് 17 നാണ് വുഹാനിൽ കൊണ്ടുവന്നത്.

സംഭവം റിപ്പോർട്ട് ചെയ്തയുടനെ വുഹാൻ കേന്ദ്രത്തിലെ നൂറിലധികം ജോലിക്കരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇത് കൂടാതെ പ്രദേശത്ത് നിന്ന് ഇരുന്നൂറിലധികം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് ഇതുവരെ ചൈനീസ് അധികൃതർ തങ്ങളെ അറി‌യിച്ചിട്ടി‌ല്ലന്നാണ് ബ്രസീൽ സർക്കാർ റോയിട്ടേഴ്‌സിനോട് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. അടുത്തിടെ അർജന്റീനിയയിൽ നിന്ന് ഇറക്കുമ‌തി ചെയ്ത പാക്കെറ്റ് ബീഫിലും കൊറോണ വൈറസ് സന്നിധ്യം കണ്ടെത്തിയെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ഗോമാംസം വാങ്ങുന്ന രാജ്യമായ ചൈനയിലേക്ക് ഏറ്റവും കൂടുതൽ ഗോമാംസം എത്തിക്കുന്നത് ബ്രസീലിൽ നിന്നും ചൈനയിൽ നിന്നുമാണ്.

ഇതു കൂടാതെ സൗദി അറേബ്യയിൽ നിന്നും ഇറക്കുമതി ചെയ്ത പാക്കഡ് ചെമ്മീനിലും കോവിഡ് -19 സാമ്പിൾ കണ്ടെത്തിയതായി പടിഞ്ഞാറൻ ചൈനീസ് നഗരമായ ലാൻ‌ഷൗവിൽ നിന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

corona world
Advertisment