Advertisment

രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍ ; കോവിഡ് പ്രായമായവരെമാത്രം മരണത്തിലേയ്ക്ക് തള്ളിവിടുന്നുവെന്ന ധാരണ മാറ്റി മറിച്ച് ഇന്ത്യ !

New Update

ഡല്‍ഹി : കോവിഡ് പ്രായമായവരെമാത്രം മരണത്തിലേയ്ക്ക് തള്ളിവിടുന്നുവെന്ന ധാരണ മാറ്റി മറിച്ച് ഇന്ത്യ . രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും യുവാക്കള്‍.

Advertisment

രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരില്‍ 42% പേരും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. 8% പേര്‍ 20 വയസ്സില്‍ താഴെയുള്ളവര്‍; 33% പേര്‍ 41-60 പ്രായക്കാര്‍. രോഗബാധിതരില്‍ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവര്‍.

publive-image

ആരോഗ്യമുള്ളവരെ പൊതുവില്‍ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെയാണ്, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; 12 പേര്‍ മരിച്ചു.

covid 19 corona virus corona death
Advertisment