Advertisment

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 82 ആയി

New Update

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 82 ആയി.

Advertisment

publive-image

ലോട്ടറി വില്‍പ്പനക്കാരനായ ഗോപി ഹൃദ്രോഗബാധിതനാണ്. അടുത്തിടെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

എന്നാല്‍ ഗോപിയുടെ നില ഏതാനും ദിവസങ്ങളായി വഷളായി തുടരുകയായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചാണ് കീഴ്മാട് സ്വദേശി മരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

 

covid 19 corona death kerala
Advertisment