Advertisment

തി​രു​വ​ന​ന്ത​പു​രത്തെ കൊറോണ മ​ര​ണം: മൃ​ത​ദേ​ഹം സം​സ്കരിക്കുക ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ള്‍ പാലിച്ച്

New Update

തി​രു​വ​ന​ന്ത​പു​രം : സംസ്ഥാന തലസ്ഥാനത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ മൃ​ത​ദേ​ഹം ക​ര്‍​ശ​ന വ്യ​വ്യ​സ്ഥ​ക​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും സം​സ്ക​രി​ക്കു​ക​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കൊറോണ പ്രൊ​ട്ടോ​കോ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക.

Advertisment

publive-image

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടേ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​വും ജാ​ഗ്ര​ത​യും സം​സ്കാ​ര ച​ട​ങ്ങി​ന് ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം വി​ട്ട് കൊ​ടു​ക്കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ വ്യാ​പ​ന സാ​ധ്യ​ത​യെ​ല്ലാം ഒ​ഴി​വാ​ക്കാ​ന്‍ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

അ​ധി​കം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രും മൃ​തദേ​ഹം കൊ​ണ്ട് പോ​കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​റു​മ​ട​ക്കം എ​ല്ലാ​വ​രും 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യ​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ള്‍ എ​ല്ലാം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. മു​ഖം മാ​ത്രം കാ​ണാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​കും മൃ​ത​ദേ​ഹം വി​ട്ട് ന​ല്‍​കു​ക. 10 അ​ടി താ​ഴ്ച​യു​ള്ള കു​ഴി​യി​ലാ​യി​രി​ക്കും മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യു​ക. സു​ര​ക്ഷി​ത അ​ക​ല​ത്തി​ല്‍ നി​ന്ന് മാ​ത്ര​മെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​നും അ​നു​മ​തി​യു​ള്ളുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

covid 19 corona death
Advertisment