Advertisment

കൊറോണാ ഫണ്ട്: ജിദ്ദയിലെ കോൺസൽ ജനറൽ അഞ്ചു ലക്ഷം രൂപ സംഭാവന നൽകി.

New Update

ജിദ്ദ: പ്രധാനമന്ത്രിയുടെ കൊറോണാ ഫണ്ടിന് പുറമെ സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രി സ്വരൂപി ക്കുന്ന ഫണ്ടിലേയ്ക്കും തുല്യ തുക സംഭാവനയായി നൽകി മണിപ്പൂർ സ്വദേശിയായ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ മാതൃക കാട്ടി. സ്വന്തമായ സംഭാവന ആയിട്ടും മറ്റുള്ളവർക്ക് മാതൃക യാവാൻ വേണ്ടി ഇത് പരസ്യപ്പെടുത്തിയ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ്, കൊറോണാ ഫണ്ട് സ്വരൂപിക്കാനായി പ്രത്യേക യത്നമൊന്നും നടത്തുന്നില്ലെന്നും എന്നാൽ സാധി ക്കുന്നവരൊക്കെ സംഭാവനകളുമായി മുന്നോട്ടു വരണമെന്നും ഓർമിപ്പിച്ചു.

Advertisment

publive-image

ആർക്കും പ്രധാനമന്ത്രിയുടെ കൊറോണാ ഫണ്ടിലേയ്ക്കോ വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമ ന്ത്രിമാർ സ്വരൂപിക്കുന്ന കൊറോണ 19 റിലീഫ് ഫണ്ടിലേയ്ക്കോ സംഭാവന ചെയ്യാമെന്നും ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പ്രധാനമന്ത്രിയുടെ കെയർസ് കോവിഡ് 19 ഫണ്ടിലേയ്ക്ക് രണ്ടര ലക്ഷം രൂപയും തന്റെ സ്വന്തം സംസ്ഥാനമായ മണിപ്പൂരിലെ മുഖ്യമന്ത്രിയുടെ കോവിഡ് 19 റിലീഫ് ഫണ്ടിലേയ്ക്ക് മറ്റൊരു രണ്ടര ലക്ഷം രൂപയുമാണ് മുഹമ്മദ് നൂർ റഹ്‌മാൻ ഷെയ്ഖ് സംഭാവനയായി നൽകിയത്. വെല്ലുവിളി യുടെ നാളുകളാണ് ഇതെന്നും എല്ലാവരും വീട്ടിലിരിക്കണമെന്നും കോൺസൽ ജനറൽ ഓർമിപ്പിച്ചു. ഈ മഹാമാരിയുടെ വേളയിൽ ആരും പട്ടിണിയിലാവാതിരിക്കട്ടെയെന്നും അദ്ദേഹം

Advertisment