Advertisment

സൗദിയിലെ 31 ലബോറട്ടറികളിലായി 1.8 മില്ല്യന്‍ കോവിഡ് ( പി സി ആര്‍ ) ടെസ്റ്റുകള്‍ നടത്തി. 2000 ത്തിലധികം ഐ സി യു ബെഡുകൾ കൂടി ഒരുക്കി ആരോഗ്യമന്ത്രാലയം.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : സൗദിയില്‍ രോഗബാധിതര്‍ രണ്ടുലക്ഷം പിന്നിടുമ്പോള്‍  കൊറോണ ചികിത്സാ സൗകര്യങ്ങളുടെ ഭാഗമായി 2199 ബെഡുകൾ കൂടി സൗദിയിലെ വിവിധ ഭാഗങ്ങളിലെ കൊറോണ ആശുപത്രികളിലെ  ഐ സി യു യൂണിറ്റുകളിൽ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

publive-image

പ്രതി ദിന കൊറോണ ടെസ്റ്റ് 1000 നടത്തിയതില്‍ നിന്ന്  ഇപ്പോൾ ദിനേനെ  അമ്പതിനായിരത്തിനു  മുകളില്‍ ടെസ്റ്റുകള്‍ ആണ് നടത്തുന്നതെന്ന്  ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി. സൗദിയിലെ വിവിധ പ്രവിശ്യകളിലെ കോവിഡ് സ്പെഷ്യല്‍ ആശുപത്രികളിലായി  31 ലബോറട്ടറികളിലായി 1.8 മില്ല്യന്‍ പി സി ആര്‍ ടെസ്റ്റുകള്‍ നടത്തികഴിഞ്ഞു  ലോകത്ത് ലബോറട്ടറി പരിശോധനകാൾ ഒരുക്കിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി മുൻനിരയിലാണുള്ളത്. കൊറോണ ബാധിച്ച കുട്ടികൾ മാറാവ്യാധികൾ ഉള്ളവരാണെങ്കിൽ പോലും സുഖം പ്രാപിക്കുന്നുണ്ടെന്നും ഇത് അവരുടെ പ്രതിരോധ ശക്തിയുടെ ഫലമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടികാണിക്കുന്നു.

Advertisment