Advertisment

രാജ്യത്ത് കൊറോണ രോഗികള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിൽ 17,296 പേർക്ക് കൊവിഡ്; മരണസംഖ്യ 15,000 കടന്നു, 2.85 ലക്ഷം പേരുടെ രോഗം ഭേദമായി

New Update

ഡല്‍ഹി: രാജ്യത്ത് കൊറോണ രോഗികള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ നിരവധി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 17,296 പേർക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 4,90,401 ആയി വർധിച്ചു.

Advertisment

publive-image

ഇതിൽ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 15,301 പേരാണ് മരിച്ചത്. ഇതിൽ കൂടുതൽ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ്. 12 സംസ്ഥാനങ്ങളിൽ പതിനായിരത്തിലധികം രോഗികളുണ്ട്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം നിലവിൽ 1.89 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 1.47 ലക്ഷം പേർക്കാണ് രോഗമുള്ളത്. 6931 പേർ മരിച്ചു. ഡൽഹിയിൽ 73,780 പേർക്കാണ് കൊവിഡ് പിടിപെട്ടത്. 2429 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 70,977 പേർക്ക് രോഗമുണ്ട്. ഗുജറാത്തിൽ 29520, രാജസ്ഥാനിൽ 16296, ഉത്തർ പ്രദേശിൽ 20193, ബംഗാളിൽ 15648 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ഗുജറാത്തിൽ 1753 പേരും തമിഴ്നാട്ടിൽ 911 പേരും മരിച്ചു.

latest news covid 19 covid death corona virus all news corona india
Advertisment