Advertisment

മലേഷ്യയില്‍നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍: ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു: ശ്വാസകോശത്തെ ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചു

New Update

കൊച്ചി: മലേഷ്യയില്‍നിന്നെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ 36കാരന്‍ കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഗുരുതരാവസ്ഥയിലുള്ള യുവാവിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

ശ്വാസകോശത്തെയും ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചിട്ടുണ്ട്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണു റിപ്പോര്‍ട്ടുകള്‍. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു എന്നു യുവാവ് ഡോക്ടര്‍മാരോടു പറഞ്ഞിട്ടുണ്ട്. പ്രമേഹം പോലെയുള്ള മറ്റു രോഗങ്ങളും യുവാവിനുണ്ട്.

ഇദ്ദേഹത്തെ ഇന്നലെ രാത്രി ഒരു മണിക്ക് വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടര്‍ന്നാണ് അവിടെനിന്നു മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. യുവാവിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്നു തന്നെ ഫലം പുറത്തു വരും. മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരായ ഡോ. ജില്‍സ് ജോര്‍ജ്, ഡോ.ജേക്കബ് കെ.ജേക്കബ് എന്നിവരുടെ ചികിത്സയിലാണ് യുവാവ്.

Advertisment