കൊവിഡ് വ്യാപനം രൂക്ഷമാകുന്നു: ഭോപ്പാലും മണിപ്പൂരും ലോക്ക്ഡൗണിലേക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ പ്രതിരോധനടപടികൾ കർശനമാക്കി. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാനായി സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിൽ പത്തു ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിപ്പൂർ പതിനാല് ദിവസത്തേക്കാണ് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് സംസ്ഥാനത്ത് ലോക് ഡൗൺ നിലവിൽ വരിക.

രാജ്യത്ത് കൊവിഡ് രോഗികളിൽ വലിയ വർധനയാണുണ്ടാകുന്നത്. തലസ്ഥാനമായ ദില്ലിയിൽ 24 മണിക്കൂറിന് ഇടയിൽ 1227 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 29 പേർ മരിച്ചു. 1,26,323 രോഗികളാണ് ദില്ലി ആകെയുള്ളത്. ഇതിൽ നിലവിൽ 14,954 രോഗികൾ ചികിത്സയിൽ ഉണ്ട്.

Advertisment