Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 23365 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1121221 ആയി. ഇന്ന് 23365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 474 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 30883 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടയില്‍ 17559 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 792832 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 297125 പേര്‍ നിലവില്‍ ചികിത്സയിലാണ്. രോഗവ്യാപനം രൂക്ഷമായ പൂനെയില്‍ ഇന്ന് 5049 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പൂനെയിലെ കൊവിഡ് ബാധിതരുടെ എണ്ണം 244530 ആയി വര്‍ധിച്ചു.

Advertisment