Advertisment

തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കോവിഡ്; ഇയാളുമായി ഇടപഴകിയ പൊലീസുകാര്‍ നിരീക്ഷണത്തില്‍

New Update

publive-image

Advertisment

തിരുവനന്തപുരം: ജില്ലയില്‍ റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചെന്ന് വ്യക്തമല്ല.

മദ്യപിച്ച് വാഹനം ഓടിച്ചതിനും മദ്യം സൂക്ഷിച്ചതിനും അക്രമം നടത്തിയതിനുമാണ് വെഞ്ഞാറമൂട് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. മേയ് 22ന് റിമാന്‍ഡിലായ ഇയാളും രണ്ട് സുഹൃത്തുക്കളും തിരുവനന്തപുരം സെപ്ഷ്യല്‍ ജയിലിലെ നിരീക്ഷണകേന്ദ്രത്തിലായിരുന്നു.

രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ അറസ്റ്റ് ചെയ്ത് സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 20 പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. പൂജപ്പുരയിലെ സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരോടും നിരീക്ഷണത്തില്‍ പോകാന്‍ പറഞ്ഞിട്ടുണ്ട്.

Advertisment