Advertisment

കൊറോണ രോ​ഗിയായ ഒരാളില്‍നിന്ന് ഒരു മാസം കൊണ്ടു രോഗം പകരാവുന്നത് 406 പേരിലേക്ക്; ക്വാറന്റൈന്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം

New Update

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള നിര്‍ദേശങ്ങള്‍ കൊറോണ വൈറസ് ബാധിതന്‍ പാലിക്കുന്നില്ലെങ്കില്‍ 30 ദിവസത്തിനകം 406 പേരിലേക്ക് രോഗം പകരാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌.

Advertisment

publive-image

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം പോലുളള നിര്‍ദേശങ്ങള്‍ കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി പാലിച്ചില്ലായെങ്കില്‍ ഇത് സംഭവിക്കാമെന്ന് ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് 4421 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 354പേരിലാണ് കോവിഡ് കണ്ടെത്തിയത്. ഇതുവരെ 326 പേരുടെ രോഗം ഭേദമായതായും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

2500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡുകള്‍ ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ്‌ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ 133 ഇടങ്ങളിലായി 375 വീത്ം ബെഡുകളാണ് നിര്‍മ്മിച്ചുവരുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. തൊട്ടുപിന്നില്‍ തമിഴ്‌നാടും ന്യൂഡല്‍ഹിയുമാണ്. 500ലധികം പേര്‍ക്കാണ് ഇവിടങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Advertisment