Advertisment

സൗദിയില്‍ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു, ഇന്ന്‍ നാലുമരണം ഇതോടെ മരണം 25 ആയി, പുതിയ കേസുകള്‍ 154,

author-image
admin
New Update

റിയാദ് : രോഗ ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിടുമ്പോള്‍ സൗദിയിലിന്ന് നാലുമരണം കൂടി റിപ്പോര്‍ട്ട്‌ ചെയ്തതോടെ മരണപെട്ടവരുടെ എണ്ണം 25 ആയി. പുതിയ കോവിഡ് കേസുകള്‍ സൗദി ആരോഗ്യമന്ത്രാലയ ഇന്ന്‍ സ്ഥിരീകരിച്ചത് 154 ആണ് ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2039. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 351 ഏറെ ആശ്വാസം നല്‍കുന്നു സൗദിയില്‍ ആക്റ്റീവ് കേസുകള്‍ ഇപ്പോള്‍ 1663 ആണ്. 41 പേരുടെ നില ഗുരുതരമായി തുടരുന്നു.

Advertisment

 

publive-image

സൗദിയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസ്‌ ബാധിച്ചവരുടെ കണക്ക് ഇപ്രകാരമാണ് റിയാദ് 600, മക്ക 384 , ജിദ്ദ 286, കിഴക്കൻ മേഖല 386 , മദീന 233 , അസീർ 42, തായിഫ് 29, അൽബഹ 13, നജ്‌റാൻ 16, ജിസാൻ 10, തബൂക് 25 ഖസീം 7, അൽഹെനാക്കിയ 1, യാമ്പു 1, ദവാദമി 1, ഖുൻഫുദഹ് 1, അറാർ 2, മുഹൈല്‍ 2 എന്നിങ്ങനെയാണ്.

കൊറോണ സമൂഹ വ്യാപനം തടയുന്നതിനായി തായ്‌ഫ്, ഖതീഫ് ,ദമാം എന്നിവിടങ്ങളില്‍ ഇന്നുമുതല്‍ പതിനഞ്ചു മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പെടുത്തി. നിലവില്‍ വൈകീട്ട് ഏഴുമുതല്‍ ആറു വരെയായിരുന്നു. ഇന്നുമുതല്‍ വൈകീട്ട് മൂന്ന് മണിമുതല്‍ കര്‍ഫ്യൂ ആരഭിച്ചു.

Advertisment