Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5495 പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 497066 ആയി. ശനിയാഴ്ച 5495 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. പുതിയതായി 76 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 8307 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 6227 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 441649 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 47110 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം 147591 ആയും മരണസംഖ്യ 2956 ആയും വര്‍ധിച്ചു.

Advertisment