Advertisment

കൊവിഡ് മൂന്നാം തരംഗം കൂടുതലായും ബാധിക്കുക കുട്ടികളെയെന്ന് വിദഗ്ധര്‍ ! രോഗവ്യാപനത്തില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ചെയ്യേണ്ടത്‌

author-image
admin
New Update

publive-image

Advertisment

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. നിലവിലെ സാഹചര്യത്തില്‍ കൊവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ ഉറപ്പാണെന്നാണ് വിദഗ്ധരുടെ അനുമാനം. ഇത് ഏറെയും ബാധിക്കുക കുട്ടികളെയാകുമെന്നാണ് വിലയിരുത്തല്‍. ഇത് വന്‍ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പ്രതിരോധ ശേഷി എങ്ങനെ ഉറപ്പാക്കാമെന്നതും അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് സമീകൃതാഹാരം ഉറപ്പാക്കണമെന്നാണ് 'ന്യൂട്രി 4 വെര്‍വി'ന്റെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ശിവാനി സിക്രി പറയുന്നത്.

എല്ലായ്‌പ്പോഴും ഡിജിറ്റല്‍ ലോകത്ത് മുഴുകിയിരിക്കുന്ന കുട്ടികള്‍ ജങ്ക്, ഫാസ്റ്റ് ഫുഡുകള്‍ കഴിക്കാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നതായും ഇത് അപകടകരമാണെന്നും ശിവാനി പറയുന്നു.

പോഷകാഹാരക്കുറവ് കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നതിന് ഇടയാക്കാം. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് പോഷകാഹാരം മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്തണം. മുട്ട, മത്സ്യം, പയറ്, ബീന്‍സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കണമെന്നും ശിവാനി പറയുന്നു.

വിറ്റാമിന്‍ സി സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് കുട്ടികളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും. ഓറഞ്ച്, മാങ്ങ, പൈനാപ്പിള്‍, തക്കാളി, ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി, ബ്രൊക്കോളി തുടങ്ങിയവ കുട്ടികള്‍ക്ക് നല്‍കുന്നത് ഗുണം ചെയ്യുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

മാംസം, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ നല്‍കുന്നതും നല്ലതാണ്. കുട്ടികള്‍ക്ക് മഞ്ഞള്‍ അത്യാവശ്യമാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ആന്റി ബാക്ടീരിയില്‍, ആന്റി വൈറല്‍ ഗുണങ്ങളും ഇതിനുണ്ട്.

കാരറ്റ്, ഗ്രീന്‍ ബീന്‍സ്, ഓറഞ്ച്, സ്‌ട്രോബെറി തുടങ്ങിയ പച്ചക്കറികളും പഴങ്ങളും കുട്ടികള്‍ക്ക് നല്‍കണം. കുട്ടികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യേണ്ടതും മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ധ്യാനം, വ്യായാമം തുടങ്ങിയവ ഇതിനായി പ്രയോജനപ്പെടുത്താം. മാത്രമല്ല, മൊബൈല്‍ പോലുള്ളവയില്‍ കുട്ടികളെ കഴിയുന്നത്ര അകറ്റിനിര്‍ത്തണമെന്നും ശിവാനി പറയുന്നു.

കുട്ടികള്‍ എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ നിര്‍ബന്ധമായും ഉറങ്ങേണ്ടതാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതില്‍ ഉറക്കത്തിനും നിര്‍ണായക പങ്കാണുള്ളത്. ഇതിന് കൃത്യമായി ദിനചര്യ തയ്യാറാക്കുന്നതും ഗുണം ചെയ്യും.

കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. കുട്ടികള്‍ക്ക് രോഗം വരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് പരമപ്രധാനം. കൊവിഡ് രോഗിയുമായി കുട്ടികള്‍ സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ശിവാനി പറയുന്നു.

Advertisment