Advertisment

പ്രവാസികളെ തോല്‍‍പ്പിക്കാനാവില്ല മക്കളേ; കൂട്ടത്തിലാര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ഏതുപാതിരാത്രിയിലും മിനുട്ടുകള്‍ക്കുള്ളില്‍ ആംബുലന്‍സുമായി ഈ പ്രവാസിമലയാളികള്‍ നിങ്ങളുടെ താമസയിടത്തെത്തും

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായിക്കാരോടാണ്...കൂട്ടത്തിലാര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യ സഹായത്തിനായി ഇവരെ ബന്ധപ്പെടാവുന്നതാണ്.

Advertisment

publive-image

ഏതുപാതിരാത്രിയിലും മിനുട്ടുകള്‍ക്കുള്ളില്‍ ആംബുലന്‍സുമായി ഈ പ്രവാസിമലയാളികള്‍ നിങ്ങളുടെ താമസയിടതെത്തും.ആര്‍ക്കെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലും വിളിക്കാന്‍ മറക്കേണ്ട.ദുബായി ആംബുലൻസ് വിഭാഗം എക്സിക്യു്ട്ടീവ് ഡിയറക്ടർ ഖലീഫ ഹസൻ അൽദ്രായിയുമായി ആശയ വിനിമയം നടത്തികൊണ്ട് എല്ലാ വൈദ്യസഹായവും ഇവര്‍ ലഭ്യമാക്കും.

വൈദ്യസഹായത്തിനുപുറമേ നൂറു കണക്കിന് വിദേശ തൊഴിലാളികൾക്ക് ദിവസവും ഭക്ഷണ കിറ്റുകളും ഇവര്‍ വിതരണം ചെയ്യുന്നുണ്ട്. മരുന്നിനും ഭക്ഷണത്തിനും ഏതു സമയത്തും കൺട്രോൾ റൂമിനെ ബന്ധപ്പെടാവുന്നതാണ്. സാമൂഹ്യപ്രവര്‍ത്തകരായ നദീർ കാപ്പാട്, മുനീർ കുമ്പള, ജലീൽ സി പി തുടങ്ങിയവരാണ് ഈ ആശയത്തിനുപിന്നില്‍.

പ്രവാസികളെ തോല്‍പ്പിക്കാനാവില്ല മക്കളേ

നദീർ കാപ്പാട് 055 129 6012

മുനീർ കുമ്പള 055102 5611

ജലീൽ സി പി 0506550638

uae
Advertisment