Advertisment

യുഎഇയിൽ 15പേരിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ് : യുഎഇയിൽ 15പേരിൽ കൂടി കൊറോണ (കോവിഡ് -19)വൈറസ് ബാധ സ്ഥിരീകരിച്ചു. യുഎഇ ആരോഗ്യ രോഗ–പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തായ്‌ലൻഡ്, ചൈന, മൊറോക്കോ, ഇന്ത്യ , സൗദി അറേബ്യ, എത്യോപ്യ, ഇറാൻ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരിലും, വിദേശത്തു നിന്ന് എത്തിയ യുഎഇ പൗരന്മാരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Advertisment

publive-image

വൈറസ് ബാധയേറ്റ രോഗികളുമായി അടുത്ത ബന്ധമുള്ള അഞ്ച് പേരിൽ ആരോഗ്യ പരിശോധന നടത്തിയ ശേഷം വൈറസ് പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾക്ക് വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു.

രണ്ടു രോഗികൾ കൊറോണ വൈറസിൽ നിന്നും സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനീസ് കുടുംബത്തിൽ നിന്നുള്ള 38 ഉം 10 ഉം വയസ് പ്രായമുള്ളവരിലാണ് രോഗം ഭേദമായത്. ഇതോടെ രാജ്യത്ത് രോഗം മാറിയവരുടെ എണ്ണം ഏഴ് ആയെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

കൊറോണ(കോവിഡ് 19) ബാധിച്ച് ഇറ്റലിയിൽ 197 മരണപ്പെട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​ര്‍ കൂ​ടി മ​രി​ച്ചതായ റിപോർട്ടുകൾ പുറത്ത് വന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം കൊവിഡ് 19 മരണങ്ങൾ സംഭവിച്ച രാജ്യമായി ഇറ്റലി മാറി.

ഒരാഴ്ചയ്ക്കിടെ 4600 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​കളുള്ളത്. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യിട്ടുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾ ​പത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ഫു​ട്ബോ​ള്‍ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ള്‍ കാ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍‌ ന​ട​ത്ത​ണ​മെ​ന്നും കർശന നി​ര്‍​ദേ​ശമുണ്ട്.

covid 19 corona issue corona viruse
Advertisment