Advertisment

കൊറോണ ബാധയെ തുടര്‍ന്ന് നടന്‍ മാര്‍ക്ക് ബ്ലം അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ലോസ് ആഞ്ജലീസ്: കൊറോണ ബാധയെ തുടര്‍ന്ന് നടന്‍ മാര്‍ക്ക് ബ്ലം അന്തരിച്ചു. 69 വയസ്സായിരുന്നു. ന്യൂയോര്‍ക്കിലെ പ്രസ്ബറ്റേറിയന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

Advertisment

publive-image

സ്ക്രീന്‍ ആക്ടേഴ്സ് ​ഗില്‍ഡ്, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് ഫെ‍ഡറേഷന്‍ തുടങ്ങിയവയുടെ ഭാരവാഹിയായ റെബേക്ക ഡാമനാണ് ദുഖ:വാര്‍ത്ത പുറത്ത് വിട്ടത്.

1970 കളില്‍ നാടകങ്ങളിലൂടെയാണ് മാര്‍ക്ക് ബ്ലം അഭിനയരം​ഗത്ത് എത്തുന്നത്. 1983ല്‍ പുറത്തിറങ്ങിയ ലവ്സിക്ക് ആണ് ആദ്യ ചിത്രം. ഡെസ്പരേറ്റിലി സീക്കിങ് സൂസന്‍, ബ്ലെെന്‍ഡ് ഡേറ്റ്, ഡൗണ്‍ ടു യൂ, ദ ​ഗ്രീന്‍ തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളിലും അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും മാര്‍ത്ത് ബ്ലം വേഷമിട്ടു.

corona virus
Advertisment