Advertisment

കൊറോണ വൈറസ് ബാധ; വിദേശത്തുനിന്നും എത്തിയ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

New Update

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്.

Advertisment

publive-image

രണ്ടാഴ്ച മുന്‍പ് വിദേശത്തുനിന്നും എത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു.

ദിനംപ്രതി വിലയിരുത്തലിന് ശേഷമാണ് ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റിയത്.പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ആംബുലന്‍സ് അയച്ച്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണ്.

corona virus
Advertisment