Advertisment

കൊറോണ വൈറസ്; പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഹസ്തദാനമല്ല, 'നമസ്‌തേ'യാണെന്ന് നടൻ അനുപം ഖേർ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ : കേരളത്തിൽ വന്നുപോയതിന് പിന്നാലെ വീണ്ടും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസില്‍ ആശങ്കയോടെ ലോക ജനത. വൈറസിന്റെ വ്യാപനം തടയാൻ നിരവധി മാർ​ഗ നിർദ്ദേശങ്ങളുമായി ബോളിവു‍ഡ് നടൻ അനുപം ഖേർ.

Advertisment

publive-image

"കൊറോണ ബാധയുടെ സാഹചര്യത്തിൽ, അണുബാധ പടരാതിരിക്കാൻ കൈകൾ കഴുകണമെന്ന് നിരവധി പേർ എന്നോട് പറയുന്നു. ഏത് സാഹചര്യത്തിലായാലും ഞാൻ അത് ചെയ്യും. പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഹസ്തദാനമല്ല, മറിച്ച് പരമ്പരാഗത ഇന്ത്യൻ മാർഗമായ 'നമസ്‌തേ'യാണ്.

ഇത് പരീക്ഷിച്ച് നോക്കൂ. ഈ രീതി ശുചിത്വമുള്ളതാണ്. സൗഹാർദ്ദപരവും നിങ്ങളുടെ ഊർജ്ജത്തെ കേന്ദ്രീകരിക്കുന്നതും ആണ്,"അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. #coronavirus എന്ന ഹാഷ്ടാ​​ ഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

corona virus anupamkher
Advertisment