Advertisment

കൊറോണ വൈറസ് ബാധ; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര്‍ തൃശ്ശൂരില്‍ അറസ്റ്റില്‍

New Update

തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വ്യജ വാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാലും മകന്‍ അഖിലുമാണ് പിടിയിലായത്.

Advertisment

publive-image

കൊറോണയെ സംബന്ധിച്ച്‌ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്.

കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് ബിപീഷിനെയും പ്രദോഷിനെയും അറസ്റ്റു ചെയ്തത്. വൈറസ് ബാധയെ സംബന്ധിച്ച്‌ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.

corona virus arrest
Advertisment