Advertisment

കൊറോണ ജാഗ്രത; സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടച്ചിടും

New Update

കൊച്ചി: കൊറോണ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഈ മാസം 31 വരെ അടച്ചിടുമെന്ന് സിനിമ സംഘടനകള്‍. കൊച്ചിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ കേരളത്തില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

Advertisment

publive-image

കൂടുതല്‍ ആളുകള്‍ ഒന്നിച്ചെത്തുന്ന തിയേറ്ററുകളില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുള്ളതിനാല്‍ ആണ് തീരുമാനം രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ യോഗം ചേര്‍ന്നത്.

ഇതോടെ ഈ മാസം റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം', ഉണ്ണി.ആറിന്‍റെ തിരക്കഥയില്‍ കാവ്യ പ്രകാശ് ഒരുക്കുന്ന 'വാങ്ക്' തുടങ്ങിയവ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കേണ്ടിവരും. നേരത്തേ, മാര്‍ച്ച്‌ 12ന് റിലീസ് ചെയ്യാനിരുന്ന ടൊവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി'ന്റെ റിലീസ് മാറ്റിവെച്ചിരുന്നു.

corona virus cinema theature
Advertisment