Advertisment

ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ്

New Update

തൃശ്ശൂര്‍: കേരളത്തില്‍ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ച തൃശ്ശൂരില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പത്തായി കുറഞ്ഞു.

Advertisment

publive-image

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയില്‍ നിന്ന് ഏഴ് പേരെയുമാണ് ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ 253 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ പരിശോധനയ്ക്കായി അയച്ച 76 സാംപിളുകളില്‍ 70 സാംപിളുകളുടെ ഫലമാണ് ലഭിച്ചത്.

ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയുടേത് ഒഴികെ മറ്റെല്ലാ ഫലവും നെഗറ്റീവാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

corona virus discharge
Advertisment