Advertisment

കൊറോണ വൈറസ് ; ഏഴ് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍

New Update

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏഴ് പേര്‍ നിരീക്ഷണത്തില്‍..ഇറ്റലിയില്‍ നിന്ന് എത്തിയ ഗൃഹനാഥന്‍റെ പ്രായമായ മാതാപിതാക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ കുടുംബവുമായി അടുത്ത് ഇടപഴകിയ ആളുകെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

Advertisment

publive-image

കോട്ടയം നഗരപരിധിയില്‍ മാത്രം ഇത്തരത്തില്‍ മൂന്ന് പേര്‍ ഉണ്ടെന്നാണ് വിവരം.കൂടുതല്‍ ആളുകളുമായി ഇവര്‍ ഇടപഴകിയെന്ന് താഴേത്തട്ടിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നു. ചെങ്ങളത്ത് ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറ്റലിയില്‍ നിന്ന് വന്ന വ്യക്തിയുടെ മകളും കുടുംബവും ഇവിടെയാണ്. ഈ കുടുംബം നിലവില്‍ മെഡിക്കല്‍ കോളേജി നിരീക്ഷണത്തിലാണ്.

ഖത്തര്‍,സിംഗപ്പൂര്‍,എന്നിവിടങ്ങളില്‍ നിന്ന് വന്ന രണ്ട് പേരും മെഡിക്കല്‍ കോളേജിലുണ്ട്. അതേ സമയം സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന വ്യക്തിക്ക് കൊറോണ വൈറസ് ഇല്ലെന്ന് കണ്ടെത്തി. ഇയാള്‍ ആശുപത്രി വിട്ടു.

corona virus kottayam medical colleage
Advertisment