Advertisment

കൊറോണ വൈറസ് ബാധ:  പ്രതിരോധ സംവിധാനമായ മാസ്‌കുകള്‍ അമിത വിലയ്ക്ക് വിദേശത്ത് കടത്തിയ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി

New Update

കോഴിക്കോട്: കൊറോണ വൈറസ് പടര്‍ന്ന് പിടക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനമായ മാസ്‌കുകള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. കോഴിക്കോട്ടെ ഒരു കമ്പനി കൊറോണയുടെ മറവില്‍ അമിത വിലയ്ക്ക് മാസ്‌കുകള്‍ വിദേശത്തേക്ക് കടത്തിയിരിക്കുന്നത്.

Advertisment

publive-image

മരുന്ന് വില്‍പന മാത്രം നടത്തിയിരുന്ന കമ്പനിയാണ് കൊറോണ സ്ഥിരീകരിച്ച ശേഷം വിപണിയിലെ മാസ്‌കുകള്‍ മുഴുവന്‍ വാങ്ങി അമിത വിലയ്ക്ക് മറിച്ച്‌ വിറ്റിരിക്കുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.

ഒരു രൂപാ നാല്‍പത് പൈസാ മുതല്‍ വാങ്ങിയ മൂന്ന് ലക്ഷം മാസ്‌കുകളാണ് പതിനേഴ് രൂപാവരെ ഈടാക്കി ഇവര്‍ മറ്റ് കമ്പനികള്‍ക്ക് മറിച്ച്‌ വിറ്റത്. ജനുവരി മുതല്‍ കേരളത്തിനകത്തുനിന്ന് ലഭ്യമായ മാസ്‌കുകളെല്ലാം വാങ്ങി ഇവ മൂന്ന് കമ്പനികള്‍ക്കായി മറിച്ച്‌ വില്‍ക്കുകയായിരുന്നു. എകദേശം മുപ്പത് ലക്ഷത്തിലധികം രൂപയുടെ ലാഭമാണ് അവര്‍ ഇതുവഴി നേടിയത്.പൊതുജന താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

corona virus mask issue
Advertisment