Advertisment

കൊ​റോ​ണ ; അ​മേ​രി​ക്ക​യി​ൽ രോഗിയെ ചികിത്സിക്കാൻ റോബട്ട് !

New Update

ഷാ​ങ്ഹാ​യ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ആ​യി. ഹൂ​ബെ​യ് പ്ര​വി​ശ്യ​യി​ലാ​ണ് പു​തി​യ​താ​യി 24 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2800 ആ​യി ഉ​യ​ർ​ന്നു.

Advertisment

publive-image

അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ആ​ദ്യ രോ​ഗി​യെ ചി​കി​ത്സി​ക്കാ​ൻ റോ​ബ​ട്ടു​ക​ളെ​യാ​ണ് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രോ​ഗം മ​നു​ഷ്യ​രി​ൽ നി​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റോ​ബ​ട്ടു​ക​ളെ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

മു​പ്പ​തു​കാ​ര​നാ​യ രോ​ഗി വാ​ഷിംഗ്ടണി​ലെ എ​വ​റെ​റ്റി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

Advertisment