Advertisment

കൊറോണ വൈറസ്: കോട്ടയം സ്വദേശിനിയുടെ ആരോഗ്യനിലയില്‍ പുരോഗതി; നഴ്സുമായി കോണ്‍സല്‍ ജനറല്‍ സംസാരിച്ചു

New Update

ജിദ്ദ: സൗദിയിലെ അബഹയില്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായെന്ന് റിപ്പോര്‍ട്ട്. നഴ്സുമായി ടെലിഫോണില്‍ സംസാരിച്ചതായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് അറിയിച്ചു.

Advertisment

publive-image

അബഹയിലെ അല്‍ഹയാത്ത് ആശുപത്രിയില്‍ ജോലിചെയ്യുന്ന കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സ് ആണ് കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതേ ആശുപത്രിയിലെ ഫിലിപ്പൈന്‍സ് സ്വദേശിയായ മറ്റൊരു നഴ്സും രോഗബാധിതയാണ്.

'ഇന്ത്യന്‍ അധികൃതര്‍ നേഴ്സിന്റെ ആരോഗ്യകാര്യത്തില്‍ അസീര്‍ പ്രവിശ്യയിലെ ആരോഗ്യകാര്യ വിഭാഗം മേധാവി, മറ്റുദ്യോഗസ്ഥര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈറസ് പരക്കാതിരിക്കാന്‍ സൗദി അധികൃതര്‍ എല്ലാ നടപടികളും മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ട്'- കോണ്‍സല്‍ ജനറല്‍ അറിയിച്ചു.

'നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റില്‍നിന്ന് വാര്‍ഡിലേയ്ക്ക് നഴ്സിനെ മാറ്റിയതായി അബഹയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് കുട്ടിച്ചാല്‍ പറഞ്ഞു. ഇതേ ആശുപത്രിയില്‍ അമ്പത് ഇന്ത്യന്‍ നഴ്സുമാരാണു ജോലിചെയ്യുന്നത്. രോഗവാര്‍ത്തയെ തുടര്‍ന്ന് താമസകേന്ദ്രത്തില്‍നിന്ന് പുറത്തിറങ്ങാന്‍ ഭയക്കുകയാണ് എല്ലാവരും.

kottayam nurse saudi coronaviris
Advertisment