Advertisment

ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​ര്‍​ന്നു: 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു

New Update

ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​ര്‍​ന്നു. 830 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ഹൂ​ബി​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്. ജ​പ്പാ​ന്‍ ,യു​എ​സ്, ദ​ക്ഷി​ണ​കൊ​റി​യ, സിം​ഗ​പ്പൂ​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗ​ബാ​ധ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വു​ഹാ​നി​ല്‍ നി​ന്നു മ​ട​ങ്ങി​എ​ത്തി​യ​വ​ര്‍​ക്കാ​ണു രോ​ഗം പി​ടി​പെ​ട്ട​ത്.

Advertisment

publive-image

എ​ന്നാ​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ രോ​ഗ​ബാ​ധ സ്ഥി​തീ​ക​രി​ച്ച​ത് വ​ള​രെ കു​റ​ച്ചു​പേ​ര്‍​ക്ക് മാ​ത്ര​മാ​ണ്. 12 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ലോ​കാ​രാ​ഗ്യ സം​ഘ​ട​ന രാ​ജ്യാ​ന്ത​ര ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മി​ക്ക രാ​ജ്യ​ങ്ങ​ളും എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ സ്ക്രീ​നിം​ഗ് ശ​ക്ത​മാ​ക്കി.

പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നൊ​രു​ങ്ങു​ന്ന (ലൂ​ണാ​ര്‍ ന്യൂ ​ഇ​യ​ര്‍) ചൈ​ന പൊ​തു​പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കു​ക​യാ​ണ്. ബെ​യ്ജിം​ഗും ഹോ​ങ്കോ​ഗും ആ​ളു​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന​ത് ത​ട​യാ​ന്‍ പ​ല​പ്ര​ധാ​ന പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കി. പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ചു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ബെ​യ്ജിം​ഗ് മു​നി​സി​പ്പ​ല്‍ ബ്യൂ​റോ റ​ദ്ദാ​ക്കി. ബെ ​യ്ജിം​ഗി​ല്‍ പു​രാ​ത​ന കൊ​ട്ടാ​ര സ​മു​ച്ച​യം സ്ഥി​തി​ചെ​യ്യു​ന്ന ഫോ​ര്‍​ബി​ഡ​ന്‍ സി​റ്റി(​നി​രോ​ധി​ത ന​ഗ​രം) ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ തു​റ​ക്കി​ല്ല.

Advertisment