Advertisment

കൊറോണ വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി

New Update

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നിര്‍ദദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ ഉള്ളവരും ആശുപത്രി ജീവനക്കാരും മാത്രം മാക്സ് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍ എല്ലാവരും മാക്സ് ധരിക്കുന്നതാണ് ഉചിതമെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. അതുസംബന്ധിച്ച ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

പല വിദേശ രാജ്യങ്ങളിലും എല്ലാവരും മാാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. നമ്മുടെ സംസ്‌കാരം അതല്ല. നമുക്ക് വൈറ്സ ബാധിക്കുന്നത് തടയാനും നമുക്ക് എന്തെങ്കിലും രോഗബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് ബാധിക്കാതിരിക്കാനും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്.

മറ്റുള്ളവരെക്കുറിച്ചുള്ള കരുതല്‍ കൂടിയാണ് മാസ്‌ക് ധരിക്കല്‍. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ചിലരെങ്കിലും പുറത്തിറങ്ങുമ്പോള്‍ മാക്‌സ് ധരിച്ച്‌ തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്ന് കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

corona virus
Advertisment