Advertisment

കൊറോണ ; ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു...ഇതോടെ കൊറോണ സ്ഥിരീകരിച്ച കപ്പലിളുള്ള ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി... ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കവേണ്ടെന്ന് അധികൃതര്‍

New Update

ന്യൂഡല്‍ഹി:ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ആഡംബര കപ്പലിലുള്ള രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ കൊറോണ സ്ഥിരീകരിച്ച കപ്പലിളുള്ള ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി.

വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment

publive-image

ഇവര്‍ പ്രത്യേക മുറിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യനില സംബന്ധിച്ച്‌ ആശങ്കവേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി ഒന്‍പതിനാണ് ജപ്പാനിലെ യോക്കോഹോമ തീരത്ത് ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസ് പിടിച്ചിട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,711 യാത്രക്കാരാണ് കപ്പലില്‍ ഉള്ളത്. ഇതില്‍ 138 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം.

corona virus
Advertisment