Advertisment

കൊറോണ വൈറസ്; തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി...പെണ്‍കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കുറവാണെന്ന് ആരോഗ്യമന്ത്രി

New Update

തൃശൂര്‍: കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പെണ്‍കുട്ടിക്ക് രോഗലക്ഷണങ്ങള്‍ കുറവാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

Advertisment

publive-image

പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാംപിള്‍ ഫലം ലഭിച്ചിട്ടില്ല. ഇതുവരെ മറ്റാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. വേണ്ടത്ര ജാഗ്രതയോടെയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും കെ.കെ.ശെെലജ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1794 ആയി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1723 പേര്‍ വീടുകളിലും 71 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലുള്ളത്. പുതിയ പോസ്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും പരിശോധനയും നിരീക്ഷണവും ശക്തമായി തുടരും.

ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയില്‍ തന്നെ. പുനൈ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ച 38 സാമ്പിളുകളില്‍ 24 എണ്ണത്തിന്‍റെ പരിശോധന ഫലം ലഭിച്ചതില്‍ എല്ലാം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.

corona virus
Advertisment