Advertisment

കൊറോണാ ലോക്ക്ഡൗണിന് മറവിലെ നരവേട്ടക്കെതിരെ പ്രതിഷേധ സംഗമം

New Update

ജിദ്ദ: കൊറോണാ മഹാമാരിയെ തടത്തുനിര്‍ത്താന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഇല്ലാതായെന്ന് വിശ്വസിച്ച് വര്‍ഗീയതയുടെയും വംശീയ ഉന്‍മൂലനത്തിന്‍റെയും വൈറസ് പടര്‍ത്താന്‍ ശ്രമിച്ചവര്‍ വിഢികളാകുമെന്നു പ്രവാസി സാംസകാരിക വേദി ഷറഫിയ മേഖല കമ്മറ്റി സംഘടിപ്പിച്ച "കോവിഡ് ലോക്ക്ഡൗണിന് മറവിലെ നരവേട്ടക്കെതിരെ പ്രതിഷേധ സംഗമം" അഭിപ്രായപ്പെട്ടു.

Advertisment

publive-image

പ്രവാസി സാംസകാരിക വേദി ഷറഫിയ മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ മുഹമ്മദലി ഓവിങ്ങൽ സംസാരിക്കുന്നു

ലോക്ക്ഡൗണിന്‍റെ മറവില്‍ സംഘ് പരിവാറിനെതിരായ എല്ലാ പ്രതിഷേധങ്ങളെയും ഇല്ലാതാക്കാന്‍ യു.എ.പി.യും ദേശദ്രോഹക്കുറ്റവും അടിച്ചേൽപിക്കുകയാണെന്ന് ചർച്ച ഉത്ഘാടനം ചെയ്ത സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ പറഞ്ഞു. തീരെ ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ലോക്ക്ഡൗൺ അന്തർ സംസ്ഥാന തൊഴിലാളികളെ നരക യാതനയിലേക്കു തള്ളിവിട്ടിരിക്കുകയാണ്.

ദൽഹി തെരെഞ്ഞെടടുപ്പിലെ കനത്ത തോൽവിയും ഭരണ രംഗത്തെ പരാജയവും മറച്ചു പിടിക്കാൻ ദൽഹി പോലീസിനെ ഉപയോഗിച്ച ആഭ്യന്തര മന്ത്രാലയം മനുഷ്യവേട്ട നടത്തുകയാണെന്ന് വിഷയംവതരിപ്പിച്ച ഷറഫിയ മേഖലാ സെക്രട്ടറി വേങ്ങര നാസർ ചൂണ്ടിക്കാട്ടി. സംഘ്പരിവാർ ആസൂത്രണം ചെയ്ത വംശഹത്യയായിരുന്നു.

publive-image

ദൽഹി കലാപം. ദലിത് മുസ്‍ലിം ബുദ്ധിജീവികളെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുൻ നിരയിൽ നിന്ന പ്രക്ഷോഭ നായകരെയും വിദ്യാർത്ഥി നേതാക്കളെയും ലോക്ക്ഡൗണിനെ മറയാക്കി ദൽഹി കലാപത്തിന്റെ കുറ്റം തലയിൽചുമത്തി തടവിലിട്ടു പക വീട്ടുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ അവസാനിച്ചിട്ടില്ല. ഭരണഘടന സംരക്ഷിക്കാനുള്ള സമരങ്ങൾ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ വീണ്ടും രാജ്യത്ത് അലയടിക്കും.

മേഖലാ പ്രസിഡന്റ്‌ മുഹമ്മദലി ഓവിങ്ങൽ ചർച്ച നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായീൽ കല്ലായി, എ കെ സൈദലവി (മഹജ്ർ), ഇല്യാസ് തൂമ്പിൽ (അസീസിയ), ടി പി ഷറഫുദ്ധീൻ (ഫൈസലിയ), അനീസ്‌ കെ എം, ശിഹാബ് കരുവാരക്കുണ്ട്, അബു ത്വാഹിർ, സൈഫു ഏലംകുളം, എൻ കെ അഷ്‌റഫ്, അസീസ് കണ്ടോത്ത്‌ എന്നിവർ സംസാരിച്ചു. എം പി അഷ്‌റഫ്, അമീൻ ഷറഫുദ്ദീൻ എന്നിവർ ആശംസ നേർന്നു. സൂം ഓൺലൈനിൽ നടന്ന പരിപാടിക്ക് ഷിഫാസ് ചോലക്കൽ സാങ്കേതിക സഹാഹങ്ങൾ നൽകി. തമീം കെ പി സ്വാഗതവും റസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Advertisment