Advertisment

രേഖകള്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല; അബുദാബിയില്‍ തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധന സൗജന്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: തൊഴിലാളികള്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കിയതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. രേഖകള്‍ ഇല്ലാത്തവര്‍ക്കും പരിശോധന സൗകര്യം ഒരുക്കും. ജനങ്ങളുടെ ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. മുസഫയിലെ ക്ലിനിക്കില്‍ പരിശോധനയ്ക്കും മറ്റും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

50ന് മുകളില്‍ പ്രായമുള്ളവരും രോഗലക്ഷണങ്ങളുള്ളവരും നിര്‍ബന്ധമായി ക്ലിനിക്കിലെത്തണം. പാസ്‌പോര്‍ട്ട്, വിസ, എമിറേറ്റ്‌സ് ഐ.ഡി. തുടങ്ങിയ രേഖകള്‍ ഇല്ലെങ്കിലും പരിശോധനയക്ക് ഹാജരാകാം.

രോഗം സ്ഥിരീകരിക്കുന്നവരെ അല്‍ഐന്‍, അല്‍റഹ്ബ ആശുപത്രികളിലേക്ക് മാറ്റും.

uae covid
Advertisment