Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 4329 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 102721 ആയി.

കൊവിഡ് ബാധിച്ച് 64 പേരാണ് പുതിയതായി തമിഴ്‌നാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 1385 ആയി.

ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 64000 കടന്നു. 64689 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2091 പേര്‍ക്കാണ്.

പുതിയതായി 32 മരണവും ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ മരണസംഖ്യ 993 ആയി.

2357 പേരാണ് ഇന്ന് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 58378 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 42958 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment