Advertisment

കൊറോണ വൈറസ് ജനിതക മാറ്റം വരുത്തിയത് 30 തവണ; നിര്‍ണായക കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

New Update

ബീജിംഗ്: കൊവിഡ് 19നെതിരായി വാക്‌സിന്‍ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് വിവിധ രാജ്യങ്ങളിലെ ഗവേഷകലോകം. കൊറോണ വൈറസിന് നിരവധി തവണ ജനിതക മാറ്റം സംഭവിച്ചതാണ് ഗവേഷകരെ കുഴപ്പത്തിലാക്കുന്നത്.

Advertisment

publive-image

30 തവണയാണ് കൊറോണ വൈറസ് ജനിതകമാറ്റം വരുത്തിയതെന്ന നിര്‍ണായക കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനയിലെ ഹൗങ്ഷൗവിലെ സെജിയാങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ലി ലഞ്ചുവാനും സംഘവും.

കൊവിഡ് 19 ബാധിച്ച നിരവധി രോഗികളില്‍ നിന്നെടുത്ത സാമ്പിളുകളില്‍ നിന്നാണ് ഇവര്‍ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മരുന്ന് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ മ്യൂട്ടേഷനുകള്‍ മനസിലാക്കിയാല്‍ ഏറെ ഉപകാരപ്പെടുമെന്ന് ലീ പറയുന്നു.

Advertisment