Advertisment

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു; 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം 37,000 കടന്നു. 24 മണിക്കൂറിനിടെ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം രോഗം പടരുന്നത് ഇതാദ്യമാണ്.

Advertisment

publive-image

രാജ്യത്തെ മരണനിരക്കിലും കുറവില്ല. 24 മണിക്കൂറിനിടെ 71 പേരാണ് മരിച്ചത്. ഇന്നലെയും കൊവിഡ് ബാധിച്ച് എഴുപതിലധികം പേർ മരിച്ചു. രാജ്യത്ത് കൊവിഡ് മരണം 1,218 ആയി.

2293 ആളുകൾക്കാണ് 24 മണിക്കൂറിൽ രോഗം ബാധിച്ചത്. ഇന്ത്യയിൽ കൊവിഡ് രോ​ഗബാധിതരുടെ എണ്ണം 32,336 ആയി. ഇതിൽ 9950 പേർ രോഗമുക്തരായി. 2,6167 പേരാണ് വിവിധ ആശുപത്രികളുലായി രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 10498 പേർ. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4395 പേർക്കാണ് ​ഗുജറാത്തിൽ രോ​ഗം സ്ഥിരീകരിച്ചത്.

covid 19 corona virus corona india
Advertisment