Advertisment

കൊറോണ വൈറസ് ബാധയെന്ന് സംശയം: ചൈനയിൽ നിന്ന് മുംബൈയിൽ എത്തിയ രണ്ടു പേർ നിരീക്ഷണത്തിൽ

New Update

മുംബൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് മുബൈയിൽ രണ്ടുപേർ നിരീക്ഷണത്തിൽ. ചൈനയിൽ നിന്നെത്തിയവരെയാണ് രോഗലക്ഷണം സംബന്ധിച്ച സംശയത്തെത്തുടർന്ന് മുംബൈയിലെ കസ്തൂർബ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രത്യേകം തയ്യാറാക്കിയ ഒറ്റപ്പെട്ട വാർഡിലാണ് ഇരുവരേയും പരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.

Advertisment

publive-image

മുംബൈ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടയിൽ യുവാക്കൾക്ക് ചെറിയതോതിലുള്ള ചുമയും കഫക്കെട്ടും പിടിപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരേയും പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

യുവാക്കൾ നിരീക്ഷണത്തിലാണെന്നും പരിശോധനകൾക്ക് ശേഷം മാത്രമെ എന്തെങ്കിലും പറയാനുകുകയുള്ളൂവെന്നും മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. പദ്മജ കേസ്‌കർ പറഞ്ഞു.

Advertisment