Advertisment

കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ . കൊവിഡിന്റെ മാനദണ്ഡങ്ങള്‍ ലോകാരോഗ്യ സംഘടന ഉടന്‍ പരിഷ്‌കരണമെന്നും ആരോഗ്യ വിദഗ്ദര്‍ ആവശ്യപ്പെടുന്നു.

Advertisment

publive-image

വായുവിലൂടെ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടയ്ക്ക് അയച്ചിട്ടുണ്ടെന്ന് 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സയന്‍സ് ജേണല്‍ അടുത്ത ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും ശാസ്ത്രജ്ഞന്മാരുടെ സംഘം അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ചവര്‍ സംസാരിക്കുമ്പോഴും തുമ്മുമ്പോഴും മൂക്കിലൂടെയും വായുവിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചത്. അതേസമയം, വായുവീലൂടെ രോഗം പകരുന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് ബോധ്യപ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്ന, വായുവിലൂടെയുള്ള രോഗ സാധ്യത ഞങ്ങള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നതിന് വ്യക്തമായ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അണുബാധ നിയന്ത്രണ തലവന്‍ ദോ ബെനഡെറ്റ് അലഗ്രാന്‍സി വ്യക്തമാക്കി.

latest news covid 19 corona virus all news who
Advertisment