Advertisment

കൊറോണാ ബാധ: ജിദ്ദ അൽസലാം ഏരിയയിലെ ബേക്കറിയും സൂപ്പർമാർക്കറ്റും അടപ്പിച്ചു; അവിടം സന്ദർശിച്ചവർ ക്വാറൻറ്റയിനില്‍ കഴിയണം

New Update

ജിദ്ദ: കൊറോണാ വ്യാപനം തടയാനുള്ള നീക്കങ്ങളുടെ ഭാഗമായി ജിദ്ദാ നഗര മധ്യത്തിലെ ഒരു ബേക്കറി, സൂപ്പർമാർക്കറ്റ് എന്നിവയ്ക്ക് മുനിസിപ്പാലിറ്റി അധികൃതർ താഴിട്ടു. അവിടെ രണ്ടു പേർക്ക് കൊറോണാ ബാധ ഉള്ളതായി സ്ഥിരപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിരോധമെന്ന നിലയിലെ അധികൃതരുടെ നടപടി.

Advertisment

publive-image

ജിദ്ദയിലെ ജിദ്ദ അൽസലാം ഏരിയയിലെ അൽസലാം മാളിൽ പ്രവർത്തിക്കുന്ന "ഡാന്യൂബ്" ബേക്കറി, "സാദുക്കും" സൂപ്പർമാർക്കറ്റ് എന്നിവ ആണ് തിങ്കളാഴ്ച മുനിസിപ്പാലിറ്റി പൂട്ടിയത്.

കഴിഞ്ഞ രണ്ടാഴ്ച കാലത്തിനിടെ പ്രസ്തുത ഷോപ്പിൽ പോയിരുന്നവർ ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് അടുത്ത രണ്ടാഴ്ച കാലം തങ്ങളുടെ താമസ സ്ഥലത്ത് ക്വാറൻറ്റ യിൻ ആചരിക്കണമെന്ന് മുനിസിപ്പാലിറ്റി പൊതുജനാരോഗ്യം മുൻനിർത്തി ആവശ്യപ്പെട്ടു. അതോടൊപ്പം, അവരിലാർക്കെങ്കിലും എന്തെങ്കിലും രോഗലക്ഷണം കാണാനിടയായാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ആരോഗ്യ വകുപ്പിന്റെ 937 നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്നും മുനിസിപ്പാലിറ്റി ഉപദേശിച്ചു.

 

Advertisment