Advertisment

സ്വയം പര്യാപത്‌രാകേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരി ഇന്ത്യയെ പഠിപ്പിച്ചെന്നു പ്രധാനമന്ത്രി; നമ്മുടെ പ്രവർത്തനശൈലി മാറണം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: സ്വയം പര്യാപത്‌രാകേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരി ഇന്ത്യയെ പഠിപ്പിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. കോവിഡ് നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. നമ്മുടെ പ്രവർത്തനശൈലി മാറണം.

Advertisment

publive-image

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം, പഞ്ചായത്തുകൾ ശക്തമാകണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്നു ഗ്രാമങ്ങൾ പോലും ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. പഞ്ചായത്തിരാജ് ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി വിഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.

‘കൊറോണ വൈറസ് നിരവധി വെല്ലുവിളികൾ തന്നു. എന്നാൽ ജീവിതസാഹചര്യങ്ങളിൽ നിന്ന് എല്ലായ്പ്പോഴും പാഠങ്ങൾ പഠിക്കണം. നമ്മൾ പ്രവർത്തിക്കുന്ന രീതിയെക്കുറിച്ച് ചിന്തിക്കാനും പഠിക്കാനും ഇതുമൂലം സാധിച്ചു. നമ്മുടെ നിലനിൽപ്പിനായി നമ്മളെ മാത്രം ആശ്രയിക്കണമെന്നും ഇതു ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിയിൽ നിന്ന് നമ്മൾ മനസ്സിലാക്കിയത്, ഒരു രാഷ്ട്രമെന്ന നിലയിൽ, നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ, സ്വയംപര്യാപ്തമായിരിക്കണം. മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമുള്ള ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കരുത്.’ – പ്രധാനമന്ത്രി പറഞ്ഞു.

ഇ–ഗ്രാമസ്വരാജ് പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, ഗ്രാമീണ സർവേയ്ക്കുള്ള സ്വമിത്വപദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമറും പ്രധാനമന്ത്രിക്കൊപ്പം വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

modi covid 19 corona virus
Advertisment