Advertisment

ചൈനയില്‍ കൊവിഡ് വ്യാപനം ഓഗസ്റ്റില്‍ ആരംഭിച്ചിരുന്നെന്ന് പഠനം; ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ റിപ്പോര്‍ട്ട് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍; പരിഹാസ്യമായ കണ്ടെത്തലെന്ന് ചൈന

New Update

publive-image

Advertisment

ലണ്ടന്‍: കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചൈനയില്‍ കൊവിഡ് വ്യാപനം ആരംഭിച്ചിരുന്നുവെന്ന പഠനറിപ്പോര്‍ട്ടുമായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍. ആശുപത്രികളിലേക്കുള്ള ജനങ്ങളുടെ യാത്രകള്‍ സംബന്ധിച്ച ഉപഗ്രഹചിത്രങ്ങളുടെയും ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. എന്നാല്‍ ഇത് പരിഹാസ്യമായ കണ്ടെത്തലാണെന്ന് ചൈന പ്രതികരിച്ചു.

വുഹാനിലെ ആശുപത്രികളിലെ വാഹന പാര്‍ക്കിംഗിനുള്ള സ്ഥലത്ത് ഓഗസ്റ്റ് മുതല്‍ വന്‍ തോതിലുള്ള വാഹനപ്പെരുപ്പം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് ഓഗസ്റ്റ് മാസം മുതല്‍ വന്‍ തോതില്‍ കാണപ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിരുന്നുവെന്നാണ് ഈ സൂചനകള്‍ വ്യക്തമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍.

വാഹനഗതാഗതത്തിന്റെ വിവരം വച്ചുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് അങ്ങേയറ്റം പരിഹാസ്യമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുയിംഗ് പറഞ്ഞു.

Advertisment