Advertisment

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2,003 പേര്‍; പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 3,54 ലക്ഷമായി; ഇതുവരെ ജീവന്‍ നഷ്ടമായത് 11,903 പേര്‍ക്ക്

New Update

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 2,003 പേരെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. പുതിയതായി 10,974 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,54 ലക്ഷമായി. 11,903 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. 1.55 ലക്ഷം പേര്‍ രോഗമുക്തി നേടിയതായും 1.86 ലക്ഷം ആളുകള്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

Advertisment

publive-image

കൊവിഡ് ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് വിവിധ സംസ്ഥാനങ്ങള്‍ ഇന്നലെ മരണനിരക്ക് പുറത്തുവിട്ടത്. അതാണ് ഇന്നലത്തെ മരണസംഖ്യ രണ്ടായിരം കടക്കുവാന്‍ കാരണം. ഐസിഎംആര്‍ മാനദണ്ഡപ്രകാരമാണ് ഈ നടപടി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളള മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 81 പേര്‍ മരിച്ചു. അതേസമയം കൊവിഡ് ചികിത്സയില്‍ കഴിയുമ്പോള്‍ മറ്റ് വിവിധ കാരണങ്ങളാല്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി ചേര്‍ത്ത് ഇന്നലെ പുറത്തുവിട്ട മരണനിരക്ക് 1,409 ആണ്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ മരണം 5,537 ആയി. 2,701 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

ഇതോടെ 1.13 ലക്ഷമായി ആകെ രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്ത് 50.99 ശതമാനം പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 24,642 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,534 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. ഡല്‍ഹിയില്‍ 44,688 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ആകെ മരണം 1,837 ആയി. കേരളത്തില്‍ ഇന്നലെ 79 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ 1,366 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുളളത്.

covid 19 corona virus all news
Advertisment