Advertisment

24 മണിക്കൂറില്‍ 8,909 പേര്‍ക്ക് കൊവിഡ്, രാജ്യത്ത് രോഗികളുടെ എണ്ണം രണ്ടുലക്ഷം പിന്നിട്ടു, മരണം 5,815

New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 8,909 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 2.07 ലക്ഷമായി ഉയര്‍ന്നു. 5,815 പേര്‍ക്കാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ ജീവന്‍ നഷ്ടമായത്. നിലവില്‍ ചികിത്സയിലുളളത് 1.01 ലക്ഷം പേരാണ്.

Advertisment

publive-image

രോഗം ബാധിച്ച ഒരുലക്ഷം പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 41.03 ലക്ഷം പേരുടെ സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1.37 ലക്ഷം പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് കഴിഞ്ഞ 15 ദിവസത്തിനുളളിലാണ് ഒരുലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രണ്ടു ലക്ഷത്തില്‍ അധികം കൊവിഡ് രോഗികളുളളത് ഇന്ത്യ അടക്കം ഏഴ് രാജ്യങ്ങളില്‍ മാത്രമാണ്. അമേരിക്കയില്‍ 18.80 ലക്ഷം, ബ്രസീലില്‍ 5.56 ലക്ഷവും രോഗബാധിതരാണുളളത്. റഷ്യയില്‍ 4.23 ലക്ഷവും സ്‌പെയിനില്‍ 2.87 ലക്ഷവും യുകെയില്‍ 2.77 ലക്ഷവും ഇറ്റലിയില്‍ 2.33 ലക്ഷവും ഇന്ത്യയില്‍ 2.07 ലക്ഷവും ഫ്രാന്‍സില്‍ 1.89 ലക്ഷവും പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

തലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം 22,132 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 556 പേരാണ് ഇവിടെ മരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. ഇവിടെ മുംബൈയില്‍ മാത്രം 41,986 പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും 1,368 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്നലെ 2,287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ച 28% കേസുകളും മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ ഇന്നലെ 1,298 പേര്‍ക്കും ബംഗാളില്‍ 396 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,091 പേര്‍ക്കും ഗുജറാത്തില്‍ 415 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ലോകത്ത് ഇന്നലെ 1.10 ലക്ഷം പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 64.73 ലക്ഷമായി. രോഗമുക്തി നേടിയവര്‍ 29.86 ലക്ഷം പേരാണ്. നിലവില്‍ 31.05 പേരാണ് വിവിധ രാജ്യങ്ങളിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബ്രസീലില്‍ ഇന്നലെ 27,263 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5.56 ലക്ഷം പിന്നിട്ടു. അമേരിക്കയില്‍ പുതിയതായി 21,325 പേര്‍ക്ക് കൂടി കൊവിഡ് കണ്ടെത്തിയതോടെ രോഗബാധിതര്‍ 18.80 ലക്ഷമായി.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 4,516 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്. 1,232 മരണം. ഇതോടെ ബ്രസീലില്‍ ആകെ മരണം 31,278 ആയി ഉയര്‍ന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 1,132 പേരാണ് മരിച്ചത്. 1.08 ലക്ഷമാണ് അമേരിക്കയിലെ ആകെ മരണം.

covid 19 corona virus
Advertisment